CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്.

കോഴിക്കോട്/ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ചക്കിട്ടപ്പാറ സ്വദേശി അര്ജുന് ദേവിന്റെ വീടിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയുണ്ടായി.
ബൈക്കിലെത്തിയ സംഘമാണ് രണ്ട് തവണ വീട്ടിലേക്ക് ബോംബെറിഞ്ഞത്. സംഭവത്തിന് ശേഷം ഇവര്‍ ബൈക്കിൽ തന്നെ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ അര്‍ജുനും കുടുംബവും പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ തേടിയിരിക്കുകയാണ്.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവർത്തകരാണെന്നാണ് ഡിവൈഎഫ്ഐ ആരോപണം ഉന്നയിച്ചത്.