ദത്തെടുത്ത് കൊണ്ടുപോയ പെൺകുട്ടിക്ക് പീഡനം, ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഗുരുതര വീഴ്ച.

കണ്ണൂർ / അനാഥമന്ദിരങ്ങളിൽ നിന്ന് കുട്ടികളെ താല്‍ക്കാലികമായി ദത്തെടുക്കാവുന്ന ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഗുരുതരമായ പാളിച്ചകൾ ഉണ്ടാകുന്നതായി ആക്ഷേപം. മാനദണ്ഡങ്ങള്‍ പാലിക്കാതെ ദത്ത് നൽകപ്പെടുന്ന കുട്ടികളിൽ ഒരാൾ ലൈംഗിക പീഡനത്തിന് ഇരയായാതായിട്ടാണ് ആരോപണം ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാതെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ദത്ത് നൽകരുതെന്ന് സര്‍ക്കാരിന് ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുഡി നടത്തിപ്പിൽ ഉണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്ചയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ കണ്ണൂരില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കപെട്ട പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷന് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.
അനാഥാലയത്തില്‍ നിന്ന് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ദത്തെടുത്ത പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കണ്ണൂര്‍ കൂത്ത്പറമ്പില്‍ കഴിഞ്ഞ ദിവസം കണ്ടംകുന്ന് സ്വദേശി സി.ജി ശശികുമാര്‍ അറസ്റ്റിലായിരുന്നു. സംഭവം മറച്ചുവെച്ചതിന് ഇയാളുടെ ഭാര്യ രത്നകുമാരിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017ല്‍ നടന്ന സംഭവം പെണ്‍കുട്ടിയുടെ സഹോദരി കൗണ്‍സിലിംഗിനിടെ വെളിപെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. .
ദത്തെടുത്ത രക്ഷിതാവിന്റെ പീഡനത്തിൽ പൊറുതിമുട്ടിയ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയായിരുന്നു. തുടർന്നാണ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടത്തിപ്പിലെ അപാകതയെപ്പറ്റി ആരോപണം ഉണ്ടാകുന്നത്. താൽക്കാലികമായി ദത്തെടുക്കാൻ തയ്യാറാകുന്നവരെ പറ്റിയും, വീടുകളെപ്പറ്റിയും കൃത്യമായ അന്വേഷണങ്ങള്‍ നടത്താതെയാണ് പലപ്പോഴും ഈ പദ്ധതി പ്രകാരം കുട്ടികളെ താത്കാലിക വീടുകളിലേക്ക് അയക്കുന്നത് എന്ന വിര്‍ശനം ആണ് ഉള്ളത്. ഇത് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് വിഷയത്തില്‍ ഇടപെടുകയായിരുന്നു.
പദ്ധതിയില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് നിർദേശം നല്‍കിയതായി കമ്മീഷന് ചെയര്മാന് കെ.വി മനോജ് കുമാര്‍ പറഞ്ഞിട്ടുണ്ട്. പദ്ധതി തയ്യാറാക്കിയത്തില്‍ ശിശു സംരക്ഷണവകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മിഷന് പറഞ്ഞിട്ടുണ്ട്.