ജോസ് കെ മാണിക്ക് ഡബിൾ ലോട്ടറി, പാലയും രാജ്യ സഭാസീറ്റും ലഭിക്കും.

തിരുവനന്തപുരം/ ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണയായി. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തെ തുടർന്നാണിത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്ന സിപിഐ നിലപാട് ആണ് ജോസ് കെ മാണിക്ക് ഗുണകരമായത്.
ജോസ് കെ. മാണി മുന്നണിയിലേക്ക് വരുമ്പോൾ സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പ്രകാരം പാല സീറ്റിന് പകരം രാജ്യസഭാ സീറ്റ് സിപിഎമ്മിനു നൽകണം എന്നായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി കരുത്ത് തെളിയിച്ചതിനാൽ രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെന്നു ആഗ്രഹിക്കുന്നതായി ജോസ് കെ. മാണി സിപിഎം നേതൃത്വത്തോട് ആവശ്യം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തി ജോസ് കെ. മാണിക്ക് രാജ്യ സഭ സീറ്റുകൂടി നൽകാൻ ധാരണയായിരിക്കുന്നത്.
അവര്‍ കൊണ്ടുവന്ന സീറ്റ് അവര്‍ക്ക് തന്നെ കൊടുക്കണമെന്നാണ് സിപിഐ നിലപാട് എടുത്തത്. എം.വി.ശ്രയാംസ് കുമാറിന് സീറ്റു കൊടുക്കുകയും കേരള കോണ്‍ഗ്രസിന്റെ സീറ്റ് സിപിഎം എടുക്കുകയും ചെയ്യുന്നത് ഉചിതമല്ലെന്ന് സിപിഐ, മുന്നണി നേതൃത്വത്തെ അറിയിച്ചു.
മറ്റു ഘടകക്ഷികളും സിപിഎം സീറ്റ് എറ്റെടുക്കുന്നതിനോട് യോജിച്ചിരുന്നില്ല. രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് നല്‍കുന്നതിനോട് എന്‍സിപിക്കു വിയോജിപ്പാണ് ഉള്ളത്. പാര്‍ട്ടി ചിഹ്നമുള്‍പ്പടെ കിട്ടിയ ജോസ് കെ.മാണിയില്‍ നിന്ന് സീറ്റ് പിടിച്ചെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഎം നേതൃത്വം കാണുന്നത്. ജോസ് കെ. മാണി മുന്നണിയിലേക്ക് എത്തിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണനയാണ് സി പി എം, ജോസ് കെ മാണിക്ക് നൽകുന്നത്