Kerala NewsLatest News

ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിക്കാതെ സുപ്രീംകോടതി; നിയമസഭയിലും ബഹളം

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ടിയിരുന്ന കേസ് കോടതി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കോടതി കേസ് ഇന്നും മാറ്റിവയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് കീഴിലാണ് കേസ്.

സി ബി ഐയുടെ അപേക്ഷയിന്മേല്‍ തന്നെ നാല് തവണ കോടതി കേസ് മാറ്റിവച്ചു. എന്നാല്‍,ചില രേഖകള്‍ സമര്‍പ്പിക്കാമെന്ന് കോടതിയെ അറിയിച്ച സി ബി ഐ ഇതുവരെയും അവ സമര്‍പ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടരി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സി ബി ഐ സുപ്രീംകോടതിയെ സമീപിച്ചത്.

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ച്‌ ഇന്ന് പിടി തോമസ് നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിച്ചത്. താനിപ്പോള്‍ ഈ കേസില്‍ പ്രതിയല്ല. തന്റെ പേരില്‍ സ്വാഭാവികമായി ഇപ്പോള്‍ കുറ്റമില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് സുപ്രീം കോടതി മാറ്റിവ‌യ്‌ക്കുന്നതില്‍ തനിക്കെന്ത് ചെയ്യാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ലാവ്‌ലിന്‍ കേസ് ഉയര്‍ത്തി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി. 19 തവണ ലാവ്‌ലിന്‍ കേസ് കോടതി മാറ്റിവച്ചെന്നും പിണറായിയെ ബി ജെ പി സഹായിക്കുകയാണെന്നുമുളള പിടി തോമസിന്റെ ആരോപണത്തിനായിരുന്നു മറുപടി. ലാവ്‌ലിന്‍ കേസുമായി നിങ്ങള്‍ കുറേ നടന്നതല്ലേയെന്ന് പിണറായി തിരിച്ചടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button