‘മാസ്റ്ററിന്’ വഴിമാറി കേരളത്തിലെ തീയേറ്ററുകള്‍,നാളെ മുതല്‍ വീണ്ടും സിനാമാരവം
കൊവിഡ് മൂലമുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷം നാളെ തീയറ്ററുകളില്‍ വീണ്ടും ആരവമുയരുകയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് നായകനയ മാസ്റ്റര്‍ ആണ് ആദ്യം തീയറ്ററുകളിലെത്തുക. ഇതിനു പിന്നാലെ വിവിധ മലയാള സിനിമകളും റിലീസാവും. സൂപ്പര്‍ താര സിനിമകളും കൊച്ചു സിനിമകളുമൊക്കെ തീയറ്റര്‍ റിലീസിനു തയ്യാറെടുക്കുകയാണ്. ഈ മാസം 29നു റിലീസാവുന്ന വാങ്ക് ആവും തീയറ്റര്‍ കാണുന്ന ആദ്യ മലയാള ചിത്രം. സംവിധായകന് വികെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ കഥ ഉണ്ണി ആര് ആണ്. ഷബ്ന മുഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അനശ്വര രാജന് മുഖ്യ വേഷത്തിലെത്തും.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വണ്‍ ഫെബ്രുവരി പകുതിയോടെ എത്തും. ബോബി സഞ്ജയ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മുരളി ഗോപി, നിമിഷ സജയന് എന്നിവരും വേഷമിടും. മാര്‍ച്ച് 26ന് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാര്‍ റിലീസാവും. ഏപ്രില്‍ 13ന് നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം തീയറ്ററുകളിലെത്തും. മെയ് 13ന് ഫഹദ് ഫാസില്‍- മഹേഷ് നാരായണന് കൂട്ടുകെട്ടിലൊരുങ്ങുന്ന മാലിക് ആരാധകര്‍ക്കു മുന്നിലെത്തും. പ്രീസ്റ്റ്, മിന്നല്‍ മുരളി, ചുരുളി, കുറുപ്പ് തുടങ്ങി ശ്രദ്ധേയമായ വേറെയും സിനിമകള്‍ റിലീസിനു തയ്യാറെടുക്കുന്നുണ്ട്.