ലീഗും യുഡിഎഫും പിന്നാലെ പോയി, കിട്ടിയില്ല;അടുത്ത ഊഴം ബിജെപിയുടേത്, മുഖം കൊടുക്കാതെ എന്‍എസ്എസ്
പെരുന്ന: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയം ഇതുവരെ കണ്ട തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് ഏറ്റവും വലിയ പ്രഹരം ഏറ്റതും എന്ന് നിസംശയം പറയാന്‍ സാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച രാഷ്ട്രീയ നേതാക്കളോട് മുഖം തിരിച്ച് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സുകുമാരന്‍ നായരെ കാണാന്‍ എന്‍എസ്എസ് ആസ്ഥാനവുമായി ബന്ധപ്പെട്ട മുസ്ലീം ലീഗ് നേതാക്കള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ല എന്ന മറുപടിയാണ് ലഭിച്ചത്.
മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇന്നലെ സുകുമാരന്‍ നായരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും എന്‍എസ്എസ് ആസ്ഥാനത്ത് നിന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളും നേരില്‍ കണ്ടു ചര്‍ച്ച നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കും സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും വേണ്ടെന്നാണ് നിലപാടെന്നാണ് എന്‍എസ്എസ് നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.
തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ യുഡിഎഫ് സമുദായിക നേതൃത്വവുമായി തുടര്‍ച്ചയായി സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കൂടാതെ മുസ്ലീംലീഗില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടിയും വിവിധ സമുദായനേതാക്കളെ നേരില്‍ കണ്ടിരുന്നു. കേരള പര്യടനത്തിന്റെ ഭാഗമായി 14 ജില്ലകളും സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ ജില്ലകളിലും പ്രധാന സമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രൈസ്തവ സഭാ നേതാക്കളുമായി ബിജെപിയും ഇപ്പോള്‍ സജീവമായി ആശയവിനിമയം നടത്തുന്നുണ്ട്.