ജേക്കബ് തോമസ് ബിജെപിയിലേക്ക്, സ്ഥാനാര്‍ത്ഥിയാകും

സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ബി.ജെ.പിയുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ സീറ്റുകളില്‍ മത്സരിക്കാന്‍ ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും പ്രചാരണ രംഗത്ത് സജീവമാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബി.ജെ.പിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകളില്‍ തന്നെ ജേക്കബ് തോമസിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. ദേശീയതയ്ക്ക് ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പമായിരിക്കും പ്രവര്‍ത്തനമെന്നാണ് ജേക്കബ് തോമസിന്‍റെ വാക്കുകള്‍. തെരഞ്ഞെടുപ്പില്‍ രണ്ടുവിധത്തില്‍ പങ്കാളിയാകാം. സ്ഥാനാര്‍ത്ഥിയായും പങ്കാളിയാകാം, മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചും പങ്കാളിയാകാമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബിജെപിക്ക് വോട്ട് ശതമാനം കൂടുതലുള്ള മേഖലയിലായിരിക്കും ജേക്കബ് തോമസ് മത്സരിക്കുകയെന്നാണ് സൂചനകള്‍. നേരത്തെ ആര്‍എസ്‌എസ് വേദികളില്‍ പ്രത്യപക്ഷപ്പെട്ടിട്ടുള്ള വ്യക്തിയാണ് ജേക്കബ് തോമസ്. ജേക്കബ് തോമസ് ബിജെപിയിലേക്കെന്ന വാര്‍ത്ത വന്നതുമുതല്‍ അണികള്‍ ആവേശത്തിലാണ്