Kerala News

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ലീഗ് വിലക്കിയിട്ടില്ലെന്ന് സമസ്ത

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സമസ്ത നേതാക്കളെ മുസ്‌ലിം ലീഗ് വിലക്കിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആര് യോഗം വിളിച്ചാലും പങ്കെടുക്കാവുന്നതാണെങ്കില്‍ പങ്കെടുക്കും. സര്‍ക്കാര്‍ നേതൃത്വം വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ലീഗുമായി എതിര്‍പ്പില്ല. ഈ സര്‍ക്കാറും സമസ്തക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയെ കുറിച്ച് ഉമര്‍ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആര്‍ക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല. ലീഗ് അവരുടെ ആളുകളെ നിയന്ത്രിക്കും. സമസ്ത സമസ്തയുടെ ആളുകളെയും.

സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറല്‍ സെക്രട്ടറിയും പറയുന്നതാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തക്ക് സ്വതന്ത്ര നിലപാടാണുള്ളത്. മതപരമായ കാര്യങ്ങളില്‍ ലീഗ് സമസ്തയുടെ ഉപദേശം തേടാറുണ്ട്. വെല്‍ഫെയര്‍ സഖ്യം സംബന്ധിച്ച് ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ല. ലീഗും സമസ്തയും തമ്മില്‍ നല്ല ബന്ധമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button