CinemaKerala News

‘നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റുകാരുടെ ആസനം കഴുകി സുഖിപ്പിക്കുന്നോ?’; കമലിനെതിരെ അലി അക്ബര്‍

കേരള ചലച്ചിത്ര അക്കാദമയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് കത്ത് നല്‍കിയ സംവിധായകന്‍ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍. ഇത്രകണ്ട് പരത്തറയാകരുതെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

അദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

‘ഹലോ നരാധമന്‍ സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്… ഉളുപ്പുണ്ടോ ചെറ്റേ…. നിന്റെ ശമ്ബളത്തില്‍ കോണ്‍ഗ്രസുകാരന്റെയും ലീഗ്കാരന്റെയും, ഞങ്ങ സംഘികളുടെയുമൊക്കെ വിയര്‍പ്പുണ്ട് അല്ലാതെ നിന്റുപ്പാപ്പായ്ക്ക് പെണ്ണുവീട്ടീന്ന് അച്ചാരം കൊടുത്തു വിട്ടതല്ല സുടുവേ…ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്… ഛേ നാറുന്നെടോ’

അതേസമയം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മന്ത്രിക്ക് കത്തയച്ചത് സെക്രട്ടറി അറിയാതെയാണെന്ന് റിപ്പോര്‍ട്ടുകള്‍. നാല് ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന തീരുമാനം സെക്രട്ടറി എതിര്‍ത്തു. സെക്രട്ടറിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ആവശ്യം സര്‍ക്കാര്‍ തള്ളിയത്. കമലിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ നടത്തി.

കമല്‍ നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു പുറത്തുവിട്ടത്. ഇതോടെ, കമലിനെതിരെ ‘ഷെയിം ഓണ്‍ യു കമല്‍’ എന്ന ക്യാമ്ബെയിനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, വിഷയം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button