തമിഴ്ശെല്വന് മോഷ്ടിച്ചത് 500 ലേറെ ലാപ്ടോപ്പുകൾ, കാമുകിയുടെ അശ്ലീല വീഡിയോ പകക്ക് കാരണം.

രാജ്കോട്ട്/ കാമുകിയുടെ അശ്ലീല വീഡിയോ പകര്‍ത്തിയതിൻ്റെ പക മൂലം മെഡിക്കൽ വിദ്യാർത്ഥികളുടെ 500ലധികം ലോപ്ടോപ്പുകൾ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ദേശീയമാധ്യമങ്ങളിൽ മുഖ്യ വാർത്തയാണ്. തമിഴ്നാട് സ്വദേശിയായ തമിഴ്ശെല്വന് കണ്ണൻ (24) എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.
തന്റെ കാമുകിയുടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ച മെഡിക്കൽ വിദ്യാർത്ഥികളോടുള്ള പകയുമായി ജീവിക്കുന്ന തമിഴ്ശെല്വന് കണ്ണൻ 2020 ഡിസംബർ 26ന് എംപിഷാ മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് ഏറ്റവും ഒടുവിൽ മോഷണം നടത്തുന്നത്. അവിടെ നിന്ന് ആറ് ലാപ്ടോപ്പുകൾ ആണ് കണ്ണൻ മോഷ്ടിക്കുന്നത്. ചോദ്യം ചെയ്യലിനിടെയാണ് 2015ൽ ചെന്നൈയിൽ നടന്ന ഒരു സംഭവം തമിഴ്ശെൽവൻ പോലീസിനോട് പറയുന്നത്. തമിഴ്ശെല്‍വന്റെ കാമുകിയുടെ അശ്ലീല വീഡിയോ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പകർത്തുകയും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയുമായിരുന്നു. നിരവധി സൈറ്റുകളിൽ വീഡിയോ ദൃശ്യങ്ങൾ അവർ പ്രചരിച്ചു. തുടർന്ന് കണ്ണന് മെഡിക്കൽ വിദ്യാർഥികളോട് പക ഉണ്ടായി. മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ കണ്ണൻ പതിവാക്കിയത് ഇതോടെയാണ്.
വിവിധ സ്ഥലങ്ങളിൽ നിന്നായി 500ലധികം ലാപ്ടോപ്പുകൾ താൻ മോഷ്ടിച്ചെന്നാണ് തമിഴ്ശെൽവൻ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റലുകൾ ലക്ഷ്യമാക്കിയാണ് തുടക്കത്തിൽ മോഷണം നടത്തി വന്നിരുന്നത്. തുടർന്ന്ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയി അവിടെയും മോഷണം തുടർന്നു. മൊബൈൽ ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പുകൾ മോഷ്ടിക്കാനും വിൽക്കാനും എളുപ്പമാണെ ന്നാണ് കണ്ണൻ പറയുന്നത്.