CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

15 കാരിയെ ഒരു വർഷക്കാലം തടവിലാക്കി പീഡിപ്പിച്ചു, പലർക്കും വിറ്റു, വേശ്യാവൃത്തിക്ക് നിർബന്ധിച്ചു.

ജോലി നൽകാമെന്ന് പറഞ്ഞു കൂട്ടി കൊണ്ടുപോയ 15 കാരിയെ ഒരു വർഷത്തോളം തടവിൽ പാർപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. പെൺകുട്ടിയെ കൂട്ടി കൊണ്ടുപോയ ആൾ ലൈംഗീക ചൂഷണത്തിനിരയാക്കുന്നതിനൊപ്പം, പെൺകുട്ടിയെ പലർക്കും വിൽപ്പന നടത്തി പണമുണ്ടാക്കുകയും ചെയ്തു. അഞ്ച് മാസം ഗർഭിണിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നേപ്പാൾ സ്വദേശിയുൾപ്പെടെ നാല് പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്തിരിക്കുന്നത്. ലഖ്‌നൗവിലാണ് സംഭവം.

അറസ്റ്റിലായവരുടെ പേരിൽ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുള്ളതായും കേസന്വേഷണം നടക്കുകയാണെന്നുമാണ് പോലീസ് പറഞ്ഞിരിക്കുന്നത്. വീട്ട് ജോലി ഏർപ്പാടാക്കി തരാമെന്ന് പറഞ്ഞ് പ്രധാന പ്രതി ഉപ്രേത കുമാർ 15 വയസുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ച് കൊണ്ടു പോകുകയായിരുന്നു. നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി. പണത്തിനായി മറ്റ് പലർക്കും കുട്ടിയെ ഇയാൾ കുട്ടിയെ വിറ്റു. പതിനഞ്ച് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിട്ട് പെൺ കുട്ടിയെ ഇയാൾ പീഡിപ്പിച്ചു. ഭക്ഷണം പോലും നൽകാതെയാണ് കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചു വന്നതെന്നാണ് ഇക്കാര്യത്തിൽ പോലീസ് പറയുന്നത്.

തടവിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി വീട്ടിൽ എത്തിയതോടെയാണ് പീഡനവിവരം പുറം ലോകമറിയാൻ ഇടയാക്കുന്നത്. ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതോടെ മാതാവ് ആശുപതിയിൽ എത്തിക്കുമ്പോഴാണ് പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന വിവരം അറിയാനാവുന്നത്. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്‌റ്റിലായ പ്രതികളിലൊരാളായ നേപ്പാൾ സ്വദേശി സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി വരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button