CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
മകരസംക്രാന്തി ദിനത്തിൽ പുണ്യസ്നാനത്തിന് പോയ19കാരിയെ തൂക്കിയെടുത്ത് കൊണ്ടുപോയി കൂട്ടമായി നശിപ്പിച്ചു.

ഭുവനേശ്വർ/ മകരസംക്രാന്തി ദിനത്തിൽ പുണ്യസ്നാനത്തിന് പോയ19കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഒഡിഷയിലെ ബാരിപാഡ ടൗണിൽ വ്യാഴാഴ്ച പുണ്യസ്നാനത്തിനായി സഹോദരിക്കൊപ്പം നദിയിലേക്ക് പോകവേ രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുകയായിരുന്നെന്ന് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.
പുണ്യസ്നാനത്തിനായി പോയ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായാണ് പോലീസ് പറയുന്നത്. സഹോദരിമാരിൽ ഒരാൾ ആണ് പുണ്യസ്നാനത്തിനായി നദിയിൽ ഇറങ്ങുന്നത്. ഒരാൾ കരയിൽ നിൽക്കുകയായിരുന്നു.
പ്രതികൾ അവളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വാപൊത്തി എടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഭയന്ന് അബോധാവസ്ഥയിലായ കുട്ടി ബോധം തിരികെ കിട്ടുമ്പോൾ സഹായത്തിനായി നിലവിളിച്ചപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.