ഇന്ത്യാക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന് ഐക്യരാഷ്ട്ര സഭ

ന്യൂഡല്‍ഹി /ഇന്ത്യാക്കാരാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 18 ദശലക്ഷം ഇന്ത്യാക്കാർ ജീവിയ്ക്കുന്നതായി, വെള്ളിയാഴ്ച പുറത്ത് വിട്ട ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്സ് എന്ന ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ ആണ് പറയുന്നത്.
വളരെ ഊര്‍ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യാക്കാരുടേതെന്നു പറഞ്ഞിട്ടുള്ള ക്ലെയര്‍, യുഎഇയില്‍ 35 ലക്ഷവും, യുഎസില്‍ 27 ലക്ഷവും, സൗദിയില്‍ 25 ലക്ഷവുമാണ് പ്രവാസി ഇന്ത്യയ്ക്കാര്‍ ഉള്ളതെന്നും പറഞ്ഞിട്ടുണ്ട്. ഓസ്ട്രേലിയ, കാനഡ, കുവൈത്ത്, ഒമാന്‍, പാക്കിസ്ഥാന്, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും വലിയ തോതില്‍ ഇന്ത്യന്‍ സമൂഹമുണ്ട്.
2000-2020 ദശാബ്ദത്തില്‍ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് ജര്‍മ്മനി, സ്പെയിന്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്കാണെന്നും കൂടുതല്‍ പ്രവാസികളും യുഎഇ, സൗദി, യുഎസ് രാഷ്ട്രങ്ങളിലാണെന്നും യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വിഭാഗത്തിന് കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് വ്യക്തമാക്കിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്.