Kerala NewsLatest NewsNews
കണ്ണൂരില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

കണ്ണൂര്‍ : കുടിയാന്മലയില്‍ 8 വയസുകാരിയായ മകളെകൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. പുലിക്കുരുമ്ബ പുല്ലംവനത്ത മനോജിന്റെ ഭാര്യ സജിതയാണ് മകള്‍ നന്ദുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
വീടിനുള്ളിലെ കുളിമുറിയില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കിടന്നത്. കുടിയാന്മല പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട് . മരണകാരണം വ്യക്തമല്ല. എന്നാല്‍ അതേസമയം, മരണത്തില്‍ ദുരൂഹതയും ഉയര്‍ന്നിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.കുട്ടി കുളിമുറിയിലെ ക്ലോസറ്റിന് ചാരി ഇരിക്കുന്ന നിലയിലും യുവതി ഷവറിന്റെ ടാപ്പില്‍ തൂങ്ങിയ നിലയിലുമാണ്.