വയോധികനെ പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.

കൊല്‍ക്കത്ത/ 73കാരനായ വയോധികനെ വീട്ടിലെത്തിയ അക്രമി സംഘം കത്തികൊണ്ട് കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊല്‍ക്കത്തയിലെ ബോബസാറിലെ ഫ്‌ളാറ്റിൽ അയൂബ് ഫിഡ അലിയെ യാണ് അക്രമികൾ ക്രൂരമായി കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്നും രണ്ട് ലക്ഷം രൂപയും ആഭരണങ്ങളും കാണാതായിട്ടുണ്ട്.
വയോധികനെ കഴുത്ത് മുറിച്ച ശേഷം പ്രഷര്‍കുക്കര്‍ കൊണ്ട് തലയ്ക്കച്ചാണ് കൊലചെയ്തതെന്നു പോസ്റ്റുമോർട്ടം റിപ്പോർ ട്ടിൽ പറയുന്നതായും, അക്രമികൾ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തതായും ടൈംസ് നൗ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ഡ് വെയര്‍ ഷോപ്പ് ഉടമയാണ് മരിച്ച അയൂബ് ഫിഡ അലി ഫ്‌ളാറ്റിൽ മകള്‍ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്. ഇയാളുടെ മരുമകൾ തൊട്ടടുത്തെ ഫ്‌ലാറ്റിലും താമസിക്കുന്നു. അയൂബിന്‍റെ ഫ്ലാറ്റിന്‍റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട മരുമകൾ തിരക്കുന്നതോടെയാണ് കൊലപാതക വിവരം അറിയാനാവുന്നത്. കോല നടക്കുന്ന ദിവസം അയ്യൂബിന്റെ മകൾ പതിവ് പോലെ ജോലിക്ക് പോയിരുന്നു.
മരുമകൾ ഫ്‌ളാറ്റിൽ എത്തുമ്പോൾ പുറത്ത് നിന്ന് ഉള്ളിൽ മരിച്ചു കിടക്കയുന്ന അയ്യൂബിനെ കാണുകയായിരുന്നു. തുടർന്ന് അവർ ആണ് പോലീസിനെ വിവരമറിയിക്കുന്നത്. കോല നടക്കുമ്പോൾ വീട്ടിൽ നിന്ന് ശബ്ദം ഒന്നും കേട്ടിരുന്നില്ല. കൊല്ലപ്പെട്ടയാളുടെ പരിചയക്കാരാണ് കൃത്യത്തിന് പിന്നില്ലെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.