CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

അഭയ കേസ് വിധിക്കെതിരെ ഹൈക്കോടതിയിൽ ഫാദർ തോമസ് കോട്ടൂരിന്റെ ഹർജി.

കൊച്ചി / അഭയ കേസിൽ സി ബി ഐ കോടതിയുടെ വിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സിബിഐ കോടതിയുടെ വിചാരണ നിയമപരമല്ലെന്നും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഫാദർ തോമസ് കോട്ടൂർ കോടതിയെ സമീപിച്ചിരിക്കുന്നത്.

സാക്ഷി മൊഴികള്‍ മാത്രം അടിസ്ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഫാദർ തോമസ് കോട്ടൂർ ഹാജിയിൽ ആരോപിച്ചിട്ടുള്ളത്. രാജുവിന്‍റെ മൊഴി വിശ്വസനീയമല്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ഡിസംബര്‍ 23 നാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിക്കുച്ചത്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു 28 വര്‍ഷത്തിന് ശേഷമായിരുന്നു കേസില്‍ വിധി ഉണ്ടാവുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിക്കുന്നത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button