DeathEditor's ChoiceKerala NewsLatest NewsLocal NewsNews

എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​ന് നി​യ​മ​സ​ഭ ആ​ദ​ര​മ​ര്‍​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം/ അ​ന്ത​രി​ച്ച കോങ്ങാട് എം​എ​ൽ​എ കെ.​വി.​വി​ജ​യ​ദാ​സി​ന് ചൊ​വ്വാ​ഴ്ച നി​യ​മ​സ​ഭ ആ​ദ​ര​മ​ര്‍​പ്പി​ക്കും. അ​ന്ത​രി​ച്ച അം​ഗ​ത്തി​ന് ആ​ദ​ര​മ​ര്‍​പ്പി​ച്ച് സ​ഭ ചൊ​വ്വാ​ഴ്ച പി​രി​യും. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കാ​ര്യ​പ​രി​പാ​ടി​ക​ൾ മ​റ്റ​ന്നാ​ള​ത്തേ​ക്ക് മാ​റ്റി​വ​ച്ച​താ​യി സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം നടക്കുന്നതിനിടെയാണ് സ​ഭ​യി​ൽ കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ​യു​ടെ മ​ര​ണ​വാ​ര്‍​ത്ത വ​രു​ന്ന​ത്. വി​ജ​യ​ദാ​സി​ന്‍റെ നി​ര്യാ​ണം ക​ർ​ഷ​ക പ്ര​സ്ഥാ​ന​ത്തി​നും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​നും വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പറയുകയുണ്ടായി. ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ നി​ന്നെ​ത്തി ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ത്യാ​ഗ​പൂ​ർ​വം പ്ര​വ​ർ​ത്തി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ​ന​ന്ത​ര രോ​ഗ​ങ്ങ​ളു​മാ​യി മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ.​വി.​വി​ജ​യ​ദാ​സ് വൈ​കി​ട്ട് 7.45-ഓ​ടെ​യാ​ണ് മരണപ്പെടുന്നത്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് എ​ല​പ്പു​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. എ​ട്ടു​മു​ത​ൽ ഒ​ന്പ​തു​വ​രെ വീ​ടി​ന​ടു​ത്തു​ള്ള എ​ല​പ്പു​ള്ളി ജി​യു​പി സ്കൂ​ളി​ലും ഒ​മ്പ​തു​തു​മു​ത​ൽ പ​ത്തു​വ​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. 11നു ​ച​ന്ദ്ര​ന​ഗ​ർ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button