കേരളത്തിൽ വാക്‌സിൻ ഭീതി, വാക്‌സിനേഷൻ മെല്ലെപോക്ക്, കേന്ദ്രത്തിന് അതൃപ്തി.

ന്യൂഡൽഹി/സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഭീതി ഉണ്ടെന്ന് കേന്ദ്രസര്‍ക്കാറിന്റെ പ്രതിദിന അവലോകന യോഗത്തിൽ കേരളം. മുന്നണിപോരാളികളില്‍ അടക്കം വാക്‌സിനേഷന്‍ ഭീതി കേരളത്തില്‍ നിലനില്‍ക്കുകയാണ്. വാക്‌സിനേഷന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വേഗത്തിലാക്കാൻ നടപടികള്‍ നടത്താന്‍ ശ്രമിക്കുമെന്നാണ് അവലോകന യോഗത്തിൽ കേരളം പറഞ്ഞത്. കേരളത്തിലെ കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതിന് പിറകെയാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഭീതി ഉണ്ടെന്ന് കേരളം അറിയിക്കുന്നത്.
കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്‌സിന്‍ ഭീതി ആണ് വാക്‌സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ് കേരളം ഇക്കാര്യത്തിൽ നൽകിയിട്ടുള്ള മറുപടി. വാക്‌സിനേഷന്‍ നടപടികളിലെ മെല്ലെപോക്കില്‍ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അതൃപ്തി അറിയിക്കുകയുണ്ടായി. കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള രാജ്യത്തെ സാഹചര്യങ്ങള്‍ പ്രതിദിനം കേന്ദ്രസര്‍ക്കാര്‍ അവലോകനം ചെയ്തു വരുകയാണ്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗങ്ങൾ നടക്കുന്നത്. തിങ്കളാഴ്ച വരെയുള്ള സ്ഥിതിവിവരം അവലോകനംചെയ്യുമ്പോഴാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍ നടപടികള്‍ ഉചിത വേഗതയിലല്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍ ഉണ്ടായത്. മെല്ലെപോക്കിനെ പറ്റി തുടർന്നാണ് സംസ്ഥാനത്തെ, കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിക്കുന്നത്.
വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപെട്ടിട്ടുണ്ട്. മുന്‍ ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന തോത് സംസ്ഥാനത്ത് 25 ശതമാനത്തില്‍ താഴെയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ ആരംഭിക്കാനും കേരളത്തോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ പറഞ്ഞിരിക്കുന്നത്.