നിയമസഭയിലേക്ക് മുല്ലപ്പള്ളിയും മത്സരിച്ചേക്കും.

തിരുവനന്തപുരം/ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയേറി. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ എതിർപ്പില്ലെന്ന് ഹൈക്കമാൻറ്റ് വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജയസാധ്യതയുള്ള നേതാക്കള്‍ മത്സരിക്കണമെന്നാണ് ഹൈക്കമാന്‍റ് നിലപാട്. ഈ സാഹചര്യത്തിൽ മത്സരിക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ കല്‍പ്പറ്റയിലോ, കോഴിക്കോടോ മത്സരിക്കാനാണ് മുല്ലപ്പള്ളിക്ക് താല്പര്യം. ഇക്കാര്യവും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മുല്ലപ്പള്ളി മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഗുണമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുക്കൂട്ടല്‍. സിപിഎമ്മിന് മുന്‍തൂക്കമുള്ള മേഖലകളില്‍ കെപിസിസി അധ്യക്ഷനെ കളത്തിലിറക്കി നേട്ടമുണ്ടാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ കണക്ക് കൂട്ടുന്നത്.
രാഹുല്‍ഗാന്ധി എംപിയായ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ കല്‍പ്പറ്റയില്‍ നിന്ന് ജനവിധി തേടാനാണ് മുല്ലപ്പള്ളിക്ക് താല്‍പര്യം. കാലങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ് കൽപ്പറ്റ. കല്‍പ്പറ്റ ലഭിച്ചില്ലെങ്കില്‍ കോഴിക്കോട് മത്സരിക്കും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. എകെ ആന്റണി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും പ്രചാരണ രംഗത്ത് ഇറങ്ങുന്നുണ്ട്.