റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ അയ്യപ്പ സ്തുതിയും

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന അയ്യപ്പ സ്തുതിയും മുഴങ്ങും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുക. ജനുവരി 15ന് നടന്ന ആര്‍മിദിനത്തിലെ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്ക് സമാനമായാകും സ്വാമിയേ ശരണമയ്യപ്പ എന്ന അയ്യപ്പ സ്തുതിയും ബ്രഹ്മോസ് മുഴക്കുക.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി സുരിനാം പ്രസിഡന്റ് ചന്ദ്രികപെര്‍സാദ് സാന്തോഖി എത്തും.ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ വ്യാപനം കൂടുകയും യുകെയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
പരമ്ബരാഗത കീഴ്‌വഴക്കങ്ങള്‍ എല്ലാം പുനര്‍നിശ്ചയിച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പരമാവധി 25,000 പേര്‍ക്ക് മാത്രമാകും ഇത്തവണ പ്രവേശനം. ഇത്തവണത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡില്‍ ബംഗ്ലാദേശ് സേനയും ഭാഗമാകും. കുട്ടികള്‍ക്ക് ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ് സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറച്ചിട്ടുണ്ട്.