സ്പീക്കർ ഉപയോഗിച്ചത് സുഹൃത്തിന്റെ ഫോൺ,സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

കൊച്ചി/ സംസ്ഥാനത്ത് വിവാദമായ ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധം ആരോപിച്ച് പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യുമ്പോൾ, സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ സുഹൃത്തിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. നാസ് അബ്ദുളളയെ ആണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നാസിന്റെ പേരിലുളള സിം ആണ് സ്പീക്കർ ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്നാണ്, മലപ്പുറം പൊന്നാനി സ്വദേശി നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്.
പൊന്നാനി സ്വദേശിയായ നാസർ 62388 30969 എന്ന നമ്പർ സിം എടുത്ത് കവർ പൊട്ടിക്കാതെ സ്പീക്കർക്ക് കൈമാറുകയായിരുന്നു. സ്പീക്കറും സ്വപ്ന സുരേഷുമായുളള ബന്ധം വിവാദമായതോടെ സിംകാർഡുളള ഫോൺ ഓഫായി. സ്പീക്കർ ശ്രീരാമകൃഷ്ണന് പുറമെ മന്ത്രി കെ ടി ജലീലുമായും നാസ് അബ്ദുളള എന്ന നാസറിനു അടുത്ത ബന്ധമാണ് ഉള്ളത്. വിദേശത്തായിരുന്ന ഇയാൾ നാല് വർഷം മുമ്പാണ് നാട്ടിലെത്തുന്നത്.
പി. ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം എം. ഉമ്മര്‍ എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചു. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന് തമ്പി ലോഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയാണ് എം. ഉമ്മര്‍ എംഎല്‍എ സ്പീക്കർക്കെതിരെ പ്രമേയം കൊണ്ട് വരുന്നത്. പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപണവുമായി ഭരണ പക്ഷം രംഗത്തെത്തിയെങ്കിലും,സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ നിലപാടെടുക്കുകയായിരുന്നു. ഏക ബിജെപി അംഗമായ ഒ രാജഗോപാലും പ്രമേയത്തെ അനുകൂലിക്കുകയുണ്ടായി.