ധനുഷ്,തൃഷ അടക്കമുള്ളവരുടെ നഗ്നചിത്രങ്ങള്‍, കമല്‍ഹാസന്‍ അറപ്പുളവാക്കുന്ന വ്യക്തിയെന്ന ആരോപണവുമായി സുചിത്ര

ചെന്നൈ: സുചി ലീക്ക്‌സിലൂടെ വിവാദയായ വ്യക്തിയാണ് സുചിത്ര. നടന്‍ ധനുഷിന് എതിരെ ഗായികയായ സുചിത്ര ഔദ്യോഗിക അക്കൗണ്ടിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീട് നടിമാരുടെയും നടന്‍മാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ താരം കമല്‍ ഹാസന് എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തിയിരിക്കുന്നു. തമിഴ് ബിഗ് ബോസ് സീസണ്‍ നാലിലല്‍ മത്സരാര്‍ത്ഥി ആയിരുന്നു സുചിത്ര. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി ബിഗി ബോസിലേക്ക് എത്തിയ താരം താമസിയാതെ തന്നെ പുറത്താകുകയും ചെയ്തിരുന്നു.
സുചിത്രയെയും ഓവിയയെയും ആളുകള്‍ താരതമ്യം ചെയ്‌തെങ്കിലും സുചിത്ര പുറത്താകുകയായിരുന്നു. ഇപ്പോള്‍ തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന് എതിരെയാണ് സുചിത്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആയിരുന്നു കമല്‍ ഹാസന് എതിരെ സുചിത്ര പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, താമസിയാതെ തന്നെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ബിഗ് ബോസ് ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഷോയില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും ഖാദി വസ്ത്രങ്ങള്‍ സമ്മാനിച്ചിരുന്നു. എന്നാല്‍, കമല്‍ ഹാസന്‍ തനിക്ക് നല്‍കിയത് സിന്തറ്റിക് വസ്ത്രമാണെന്നാണ് സുചിത്ര പറയയുന്നത്. സിന്തറ്റിക് വസ്ത്രം നല്‍കിയ കമല്‍ തന്നെയും പ്രേക്ഷകരെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു.
കമലിനെ പരിഹസിച്ചു കൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ സുചിത്ര ഒരു കവിത പങ്കു വയ്ക്കുകയും ചെയ്തു. കമല്‍ ഒരു പാവ കളിക്കാരന്‍ ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പോസ്റ്റ് വിവാദമായതോടെ സുചിത്ര അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇവര്‍ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്. അന്ന് വിവാദ സംഭവങ്ങള്‍ക്ക് ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണം ആയിരുന്നു സുചിത്ര നല്‍കിയിരുന്നത്. സുചി ലീക്ക്‌സിലൂടെ ധനുഷ്, അമല പോള്‍, അനിരുദ്ധ, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് സുചി ലീക്‌സ് എന്ന് പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചത്. കുറേ കാലത്തിനു ശേശം നിവേത പേതുരാജ് എന്ന നടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തു വിട്ടിരുന്നു.