സുവിശേഷകൻ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ്, കോടികളുടെ സ്വത്ത് കണ്ടെത്തി.

ചെന്നൈ/ തെക്കേ ഇന്ത്യയിലെ പ്രമുഖ ക്രിസ്ത്യൻ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ തമിഴ്നാട്ടിലുള്ള വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പരിശോധനയിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായണ് റിപ്പോര്‍ട്ടുകള്‍. ദിനകരന്‍റെ സുവിശേഷ കൂട്ടായ്മയായ ജീസസ് കോള്‍സിന്റെ ഓഫീസില്‍ അടക്കം തമിഴ്നാട്ടിലെ 28 കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയുണ്ടായി.
പോള്‍ ദിനകരൻ്റെ നേതൃത്വത്തിലുള്ള ട്രസ്റ്ര് നടത്തുന്ന കരുണ ക്രിസ്ത്യൻ സ്കൂളിലും, ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള സ്ഥാപനങ്ങളിലുമാണ് ബുധനാഴ്ച രാവിലെ മുതൽ റെയ്ഡ് നടന്നു വരുന്നത്. നികുതി വെട്ടിപ്പിനു പുറമെ വിദേശത്തു നിന്ന് അനധികൃതമായി പണമിടപാട് നടത്തിയതായും റെയ്ഡിൽ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്. പോള്‍ ദിനകരൻ ചാൻസലറായുള്ള കോയമ്പത്തൂരിലെ കാരുണ്യ സര്‍വകലാശാലയിലും റെയ്ഡ് നടക്കുകയുണ്ടായി. നികുതി വെട്ടിപ്പ്, അനധികൃതമായി നടത്തുന്ന വിദേശ പണമിടപാട് എന്നീ പരാതികളെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കോയമ്പത്തൂരിലെ ദിനകരന്‍ ചാന്‍സിലറായ കാരുണ്യ സര്‍വകലാശലയിലും റെയ്ഡ് നടന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളില്‍ പോള്‍ ദിനകരനെതിരെ കേസ് ഉണ്ടാകും എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ബീലിവേഴ്സ് ചര്‍ച്ചിന് ശേഷം ആദായ നികുതിവകുപ്പ് റെയ്ഡ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ വലിയ സുവിശേഷ സംഘമാണ് പോള്‍ ദിനകറിന്‍റെത്. പോള്‍ ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ പരിശോധനകളിൽ 200 ഓളം ജീവനക്കാരാണ് പങ്കെടുത്ത് വരുന്നത്. പോൾ ദിനകരന്റെ സംഘടനയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം ലഭിച്ചുവെന്ന ആരോപണമാണ് ആദായ നികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ജീസസ് കോള്‍സിന്റെ അക്കൗണ്ടന്റുമാരെ ഓഫീസുകളിലേക്ക് വിളിച്ചു വരുത്തിയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചതെന്ന് വാർത്താ ചാനലായ പുതിയ തലമുറൈ റിപ്പോർട്ട് ചെയ്തത്.
ചെന്നൈ അഡയാറിലെ ദിനകറിന്റെ ഓഫീസിലും വീട്ടിലും ബുധനാഴ്ച എട്ടുമണിക്ക് തുടങ്ങിയ റെയിഡ് 48 മണിക്കൂറിലേറെ സമയം നീണ്ടു. പൊള്ളാച്ചി സ്വദേശിയായ ഡിജിഎസ് ദിനകരന്‍ തുടങ്ങിയ സുവിശേഷ സംഘമാണ് ജീസസ് കോൾസ്. 2008ല്‍ ദിനകരന്‍ മരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ മകന്‍ പോള്‍ ദിനകരനാണ് ഇത് നടത്തുന്നത്. ദിനകരൻ മരിച്ചപ്പോൾ മുൻ മുഖ്യമന്ത്രിമാരായ എം കരുണാനിധിയും ജെ. ജയലളിതയും അദ്ദേഹത്തിന്റെ ആത്മീയ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നതാണ്. സർവകലാശാല, കോളജുകള്‍, സ്കൂളുകൾ, ടി വി ചാനല്‍ അടക്കം വന്‍ ആസ്തിയാണ് പോൾ ദിനകരന്റെ ജീസസ് കോൾസി നു നിലവിൽ ഉള്ളത്.
നവംബറിൽ ബിലിവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പതിനാലര കോടി രൂപയാണ് കണ്ടെത്തുന്നത്. സ്ഥാപനത്തിന്റെ അക്കൗണ്ടന്റിന്റെ വാഹനത്തിൽ നിന്ന് ഏഴര കോടി രൂപ പിടിച്ചെടുക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ സ്ഥാപനത്തിന്‍റെ പേരിൽ എത്തിയ നൂറ് കോടി രൂപയുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. എഫ്സിആർഎ നിയമത്തിന്‍റെ മറവിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണ് ബിലീവേഴ്സ് സഭ വിദേശത്ത് നിന്ന് പണം സ്വരൂപിച്ച് വന്നിരുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ ഭൂമികൾ വാങ്ങാനും, കോളേജ്, സ്കൂൾ, ആശുപത്രി എന്നിവ തുടങ്ങാനും കെട്ടിടങ്ങൾ നിർമ്മിക്കാനുമൊക്കെ നിയമങ്ങൾ ലംഘിച്ച് വക മാറ്റി ചിലവഴിക്കുകയായിരുന്നു.