സസ്‌പെൻസുമായി കെ വി തോമസ് വാർത്താസമ്മേളനം മാറ്റി.

കൊച്ചി/ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ സസ്‌പെൻസുമായി മുന്നോട്ടു പോകുന്ന കെ.വി.തോമസ് തന്റെ രാഷ്ട്രീയ തീരുമാനം വെളിപ്പെടുത്താനായി ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റി. ശനിയാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിയ തോമസ് ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. അശോക് ഗെലോട്ടുമായി തോമസ് കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച കേരളത്തിലെത്തുന്ന അശോക് ഗഹ്‌ലോട്ടിനെ കാണാനായി കെ വി തോമസിനെ ഉമ്മൻചാണ്ടി കെ പി സി സി ഓഫീസിലേക്ക് ക്ഷണിച്ചതായി വിവരമുണ്ട്. അവസാനവട്ട അനുനയത്തിന്റെ ഭാഗമായിട്ടാണ് അശോക് ഗഹ്‌ലോട്ട് വഴി ഇടപെടാൻ നേതാക്കൾ ശ്രമം നടത്തിയത്. തിരുവനന്തപുരത്തേക്ക് വരാനാകില്ലയെന്നായിരുന്നു കെ വി തോമസിന്റെ ആദ്യത്തെ മറുപടി എങ്കിലും തുടർന്ന് ഗഹ്‌ലോട്ടിനെ കാണാൻ തോമസ് എത്തുമെന്ന റിപ്പോർട്ടാണ് ഉള്ളത്.
കോൺഗ്രസിനെ വിമർശിക്കാനാണോ വിലപേശലിനാണോ അതോ പാർട്ടി തന്നെ വിടാനാണോ കെ വി തോമസ് മാദ്ധ്യമങ്ങളെ കാണുന്നതെന്ന അഭ്യുഹങ്ങൾക്കിടെയാണ് വാർത്താസമ്മേളനം മാറ്റിയാതായി അറിയിച്ചിരിക്കുന്നത്. തോമസിനെ അനുനയിപ്പിക്കാനായി ഫോണിൽ ബന്ധപ്പെട്ട കോൺഗ്രസ് നേതാക്കളോട് തന്റെ അടുത്തബന്ധുവിന് നിയമസഭാ സീറ്റ് വേണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട്. എന്നാൽ ഈ ആവശ്യത്തിന് മുന്നിൽ പാർട്ടി വഴങ്ങേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്.