CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

1,000 കോ​ടിയുടെ മയക്ക് മരുന്ന് വേട്ട, ശ്രീ​ല​ങ്ക​ൻ പൗ​രന്മാ​ർ അറസ്റ്റിലായി.

ചെ​ന്നൈ / 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ട് ശ്രീ​ല​ങ്ക​ൻ പൗ​രന്മാ​ർ ചെ​ന്നൈയിൽ നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ പി​ടി​യി​ലായി. 100 കി​ലോ ഹെ​റോ​യി​നാ​ണ് ഇ​വ​രി​ൽ​നി​ന്നും എ​ൻ​സി​ബി പി​ടി​ച്ചെടുത്തിരിക്കുന്നത്. ​എം‌​എം ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​രെ ചെ​ന്നൈ​യി​ൽ നി​ന്നു​മാ​ണ് എൻ സി ബി അ​റ​സ്റ്റ് ചെ​യ്ത​ത്. യഥാർത്ഥ പേരുകളും, മേൽ വിലാസങ്ങളും മ​റ​ച്ചു​വ​ച്ചാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും എ​ൻ​സി​ബി പ​റ​ഞ്ഞു.

അതേസമയം, തമിഴ്നാട്, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള മയക്ക് മരുന്ന് കള്ളക്കടത്ത് വർധിച്ചു വരുന്നതായിട്ടുള്ള അന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തലുകൾ ശരിയെന്ന തരത്തിൽ കേരളത്തിലും മയക്ക് മരുന്ന് വേട്ട അരങ്ങു തകർക്കുകയാണ്. ഇടപ്പള്ളി ഭാഗത്ത് നിന്നും വില്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ MDMA യുമായി രണ്ടു യുവാക്കൾ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മലപ്പുറം, പൊന്നാനി, വെളിയങ്കോട്, പുതുവളപ്പിൽ വീട്ടിൽ, അജ്മൽ.പി.കെ, (21), മലപ്പുറം, പൊന്നാനി, കറുത്ത കുഞ്ഞാലിൻ്റെ വീട്ടിൽ, അനസ് (25), എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്.

ഇവരിൽ നിന്ന് സിന്തറ്റിക് ഡ്രഗ്സായ 10 ഗ്രാം മെത്തലിൻ ഡയോക്സി മെത്താ ഫിറ്റമിൻ (എം.ഡി.എം.എ.) എന്നിവയാണ് കണ്ടെടുക്കപ്പെട്ടത്. ഇത് കമേഴ്സ്യൽ ക്വാണ്ടിറ്റിയാണ് എന്നാണ് എക്‌സൈസ് പറഞ്ഞിട്ടുള്ളത്. ഇടുക്കിയിലെ നിശാപാർട്ടിമുതൽ ഏഴോളം മയക്ക് മരുന്ന് വേട്ടകളാണ് അടുത്തിടെ കേരളത്തിൽ നടന്നിരിക്കുന്നത്. കൊച്ചി നഗരത്തിൽ ഏറ്റവും കൂടുതൽ ലഹരിമരുന്നുകൾ എത്തുന്നത് മലബാർ ഭാഗത്തുനിന്നാണ്. ബാംഗ്ലൂർ,ഗോവ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി വടക്കൻ ജില്ലകളിൽ എത്തിച്ചതിനു ശേഷമാണ് ഇടനിലക്കാരായ യുവാക്കൾ കൊച്ചിയിലേക്ക് മയക്ക് മരുന്ന് കൊണ്ടുവന്ന് ചില്ലറ വില്പന വരെ നടത്തി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button