CrimeEditor's ChoiceKerala NewsLatest NewsNews

സ്നേഹം നടിച്ച്‌ സ്വർണവും പണവും കവരുന്ന തട്ടിപ്പു വീരനെ പ്രണയിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു പോയ 27കാരി അകത്തായി.

മലപ്പുറം/ എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അടുത്തിടെ ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ തിരൂർ സ്വദേശിനിയായ 27കാരി അറസ്റ്റിലായി. സ്നേഹം നടിച്ച്‌ സ്വർണവും പണവും തട്ടിയെടുക്കുന്ന പതിവ് തട്ടിപ്പു വീരനെ സംഭവത്തിൽ പോലീസ് തേടുകയാണ്. ഹാരിസിനൊപ്പം അയാൾക്ക് സഹായങ്ങൾചെയ്ത സഹോദരൻ റഫീഖിനെയും പൊലീസ് തിരയുന്നുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും, വഞ്ചനാകേസിലും ആണ് പൊലീസ് യുവതിയുടെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്.

തൃശൂർ വാടാനപ്പള്ളിയിലെ ശാന്തിനഗറിൽ അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുമായിട്ടാണ് യുവതി ഫോണിലൂടെ പരിചയത്തിലാവുന്നത്. ഇയാൾ സഹോദരനുമായി ചേർന്ന് നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. മൊബൈൽഫോണിലൂടെ സ്ത്രീകളെ പരിചയപ്പെട്ട്‌ സ്നേഹംനടിച്ച്‌ സ്വർണവും പണവും തട്ടിയെടുക്കുന്നതാണ് ഇവരുടെ പതിവ് സ്റ്റൈൽ.
ഭർത്തൃസഹോദരന്റെ ഭാര്യയുടെ സ്വന്തമായ 15 പവൻ സ്വര്ണാഭരങ്ങളും വാങ്ങിയാണ് ‌യുവതി മുങ്ങിയത്.

യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ കൊണ്ടുപോയി താമസിപ്പിച്ചിട്ടുണ്ട്. ഭർത്തൃപിതാവിന്റെയും ഭർത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിന്മേലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംരക്ഷണം നൽകേണ്ട ‘അമ്മ കുട്ടിയെ ഉപേക്ഷിച്ചുപോയതു വഴി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നത്തി നാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. ഹാരിസിന്റെയും, സഹോദരന്റെയും പേരിൽ വാടാനപ്പള്ളി, മരട് , കാക്കനാട്, കയ്പമംഗലം, എറണാകുളം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ 20ഓളം കേസുകളുണ്ടെ ന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പൊലീസ് പറഞ്ഞു. മറ്റു രണ്ടു കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് ഹാരിസ് പുതിയ ഇരയെ കുടുക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button