അഴിക്കോട്ടെ കുളിമുറി ഫോട്ടോഗ്രാഫറെ പോലീസ് പൊക്കി, ഫോൺ തുറന്നപ്പോൾ ഞെട്ടി.

കണ്ണൂർ/ കണ്ണൂർ ജില്ലയിലെ അഴിക്കോട് പ്രദേശത്ത് കുളിമുറി ഫോട്ടോഗ്രാഫറുടെ ശല്യം സഹിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി.
സന്ധ്യ മയങ്ങിയാൽ പിന്നെ കുളിമുറി ഫോട്ടോഗ്രാഫർ എവിടെയാണ് എത്തുന്നതെന്ന് അറിയാനാവില്ല. സ്വന്തം വീടുകളിൽ വീട്ടമ്മമാർക്കും, യുവതികൾക്കും, പെൺകുട്ടികൾക്കുമൊക്കെ സ്വൈര്യമായി വസ്ത്രം മാറി ഒന്ന് കുളിക്കാൻ കഴിയാത്ത അവസ്ഥ. കുളിക്കാൻ കയറുന്നവരുടെ ഒക്കെ മുന്നിൽ ഒരു പേടി സ്വപ്നത്തെ പോലെ കുളിമുറി ഫോട്ടോഗ്രാഫർ എത്തുകയാണ്. കുളിമുറിയുടെ എയർ ഹോളിലൂടെയും വെൻറിലേറ്റർ വഴിയും മൊബൈൽ സ്റ്റിക്കിൽ പിടിപ്പിച്ചു കുളിസീനുകൾ എടുക്കയാണ് കുളിമുറി സ്പെഷ്യൽ ഫോട്ടോഗ്രാഫർ എന്ന പ്രത്യേക പേരിൽ പറയാവുന്ന ഇയാൾ ചെയ്തു വന്നിരുന്നത്.
കുളിച്ചു കൊണ്ടിരിക്കെ പല സ്ത്രീകളും ചിത്രീകരിക്കുന്ന മൊബൈൽ കണ്ട് നിലവിളിക്കാറുണ്ടെങ്കിലും യുവാവിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ആളികൾ ഓടി കൂടുമെന്നറിഞ്ഞാൽ ഇരുളിലേക്ക് ഓടി ഇയാൾ രക്ഷപെടും. പ്രദേശത്തെ ജങ്ങളെ മുഴുവൻ ആശങ്കയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് കുളിമുറി ഫോട്ടോഗ്രാഫറെ പിടികൂടാൻ നാട്ടുകാർ കെണി ഒരുക്കിയത്. ഒരിക്കൽ കയറിയ വീടുകളില് കുറച്ച് കാലം കഴിഞ്ഞേ വരൂ എന്ന പ്രത്യേകത ഉള്ളതിനാൽ ഇതുവരെ എത്താത്ത വീടുകളുടെ പരിസരങ്ങളിൽ നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തുകയായിരുന്നു.
റോഡിനു സമീപമുള്ള ഗൾഫുകാരൻറെ വീട്ടിൽ കെണിയുണ്ടെന്നറിയാതെ കുളിമുറി ഫോട്ടോഗ്രാഫർ എത്തുകയായിരുന്നു. പതിവ് പോലെ കുളിമുറിയുടെ വെന്റിലേറ്ററിലൂടെ ചിത്രീകരണം തുടങ്ങിയതോടെ അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇരുട്ടിൽ വെച്ച് പിടികൂടിയ ഫോട്ടോഗ്രാഫറെ വെളിച്ചത്തേക്ക് കൊണ്ടുവന്നപ്പോഴാണ് സ്ഥലത്തെ പൊതു ജന സമ്മതനും മാന്യനുമായ യുവാവാണ് കുളിമുറി ഫോട്ടോഗ്രാഫറെന്ന് മനസിലാകുന്നത്.
കുളിമുറി ഫോട്ടോഗ്രാഫറെ നല്ലവണ്ണം കൈകാര്യം ചെയ്ത ശേഷം ആണ് നാട്ടുകാർ വളപട്ടണം പോലീസിനെ ഏൽപ്പിക്കുന്നത്. വളപട്ടണം പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിൻറെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പ്രദേശത്തെ നിരവധി യുവതികളുടെ കുളിമുറി ദൃശ്യങ്ങൾ കണ്ടു പോലീസ് ഞെട്ടി. ഒപ്പം അശ്ലീല വീഡിയോകളും ഫോണിലുണ്ടായിരുന്നു. മധ്യവയസ്ക്കകളടക്കം ഇരുപതോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ സൂക്ഷിച്ചിരുന്നു. ഫോട്ടോഗ്രാഫർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.