CovidDeathHealthKerala NewsLatest NewsLocal NewsNationalNewsWorld

ലോകത്ത് കോവിഡ് ബാധിതർ 10 കൊടിയിലേക്ക്. അമേരിക്കയിൽ രൂക്ഷം.

വാ​ഷിം​ഗ്ട​ൺ /ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 കൊടിയിലേക്ക്. ഇതുവരെ 99,213,725 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക കണക്കുകൾ പറയുന്നത്. 2,127,032 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് ഇതുവരെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 71,247,618 പേ​ർ രോ​ഗ​മു​ക്തി നേടി. ഇക്കഴിഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 491,101 പേ​ർ​ക്ക് രോ​ഗം ബാ​ധി​ക്കു​ക​യും 12,106 പേ​ർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.​ വോ​ൾ​ഡോ മീ​റ്റ​റും ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് പു​റ​ത്തു​വി​ട്ട​ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം പറയുന്നത്.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, തു​ർ​ക്കി, ഇ​റ്റ​ലി, സ്പെ​യി​ൻ, ജ​ർ​മ​നി, കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​സ്കോ, പോ​ള​ണ്ട്, ഇ​റാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​ക്രെ​യി​ൻ, പെ​റു, നെ​ത​ർ​ല​ൻ​ഡ്സ്, ഇ​ന്തോ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 20ൽ ​നിൽക്കുന്നത്. ഇ​തി​ൽ 18 രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് ഉള്ളത്.ലോകത്ത് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് 25,838,662 പേ​രാ​ണ്. ഇ​വ​രി​ൽ 111,204 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ ന്നാണ് കണക്കുകൾ പറയുന്നത്.

അതേസമയം, അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ചു​ള്ള മ​ര​ണ ഭയാശങ്ക ഉയർത്തുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,290 പേ​രാ​ണ് യു എസ്സിൽ കോ​വി​ഡ് ബാ​ധി​ച്ച് മരണപ്പെട്ടത്. 116,650 പേ​ർ​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 25,509,870 ആ​യി ഉ​യ​ർ​ന്നിരിക്കുകയാണ്. മ​ര​ണ സം​ഖ്യ 426,499യും ​വ​ർ​ധി​ച്ചു. 15,288,186 പേർ രോ​ഗ​മു​ക്തി നേ​ടി​യെ​ങ്കി​ലും 9,795,185 പേ​ർ ഇ​പ്പോ​ഴും വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാണ്. നി​ല​വി​ൽ 27,292 പേ​രു​ടെ നി​ല അ​തീ​വ ഗുരുതരമാണ്. രാ​ജ്യ​ത്താ​കെ 296,958,993 പേ​ർ​ക്കാ​ണ് ഇതുവരെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button