Kerala NewsLatest News
പിഞ്ചുകുഞ്ഞിനെ തനിച്ചാക്കി ഫാത്തിമ ആത്മഹത്യ ചെയ്യില്ലെന്ന് ഉമ്മ, ഭര്‍തൃവീട്ടില്‍ നിന്ന് മരണപ്പെട്ടതെങ്ങനെ?

കോഴിക്കോട്: കോഴിക്കോട് 22കാരിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ഭര്‍തൃവീട്ടിലാണ് ഫാത്തിമ എന്ന യുവതിയെ മരിച്ച വീട്ടില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിനിയുടെ മരണം ഇപ്പോള്‍വിവാദമാകകയാണ്. ഭര്‍ത്താവിന് മാത്രമല്ല, വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കള്‍ പരാതി നല്‍കി.
2019 ഡിസംബര്‍ 19നാണ് 22കാരിയായ ഫാത്തിമ അനീഷയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഫാത്തിമ തൂങ്ങി മരിച്ചു എന്ന് ഭര്‍ത്താവ് മുഹമ്മദ് അനസ് വിളിച്ചറിയിക്കുയായിരുന്നു. എന്നാല്‍ മകളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.