Latest NewsNationalNews

കര്‍ഷക സമരത്തെ നേരിടാന്‍ അര്‍ദ്ധ സൈനികരെ നിയോഗിച്ച്‌ കേന്ദ്രം, ഉത്തരവിട്ട് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ നേരിടാന്‍ അര്‍ദ്ധ സൈനികരെ നിയോഗിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു തീരുമാനം. 15 കമ്പനി അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ഡല്‍ഹി അതിര്‍ത്തിയില്‍ നിയോഗിക്കും. കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം ആശുപത്രിയിലക്കു മാറ്റിയിരിക്കുകയാണ്. ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ധേശം നല്‍കി.

ദില്ലിയില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് നിരവധി നേതാക്കളാണ് രംഗത്തുവന്നത്. സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ കര്‍ഷകരും സമരക്കാരും അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ഡല്‍ഹിയില്‍ നടന്ന സംഭവങ്ങള്‍ ഞെട്ടലുണ്ടാക്കിയെന്നും അക്രമം അഴിച്ചുവിട്ടവരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ട്രാക്ടര്‍ റാലി കര്‍ഷകര്‍ പിന്‍വലിച്ചെന്നും വ്യക്തമാക്കി. കര്‍ഷക സമരത്തില അക്രമ സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേശവികാരം മനസ്സിലാക്കി കേന്ദ്രം നിയമം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു.

എന്‍.സി.പി. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാര്‍ കേന്ദ്ര സര്‍ക്കാരിന വിമര്‍ശിച്ചാണ് രംഗത്തുവന്നത്. ക്രമസമാധാനം പാലിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ അതില്‍ കേന്ദ്രം പരാജയപ്പെട്ടു. സമാധാന പരമായി സമരം നയിച്ച കര്‍ഷകരെ സര്‍ക്കാര്‍ പരിഗണിക്കാന്‍ തയ്യാറായില്ല. ഇതോടയൊണ് കര്‍ഷകര്‍ക്ക് ട്രാക്ടര്‍ റാലി നടത്തേണ്ടിവന്നതെന്നും പവാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button