ശിക്ഷാ കാലാവധി തീരുന്നു, ശശികല ജയിലിൽ നിന്ന് പോരാട്ടക്കളത്തിലേക്ക്

ചെന്നൈ / ശശികലയുടെ ശിക്ഷാകാലാവധി തീർന്നു. കോവിഡ് മുക്തയായ ശേഷം അവർ ചെന്നൈയിലേക്ക് തിരിക്കും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയായിരുന്ന എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായിരുന്ന വി കെ ശശികലയുടെ ശിക്ഷാ കാലാവധി ബുധനാഴ്ച തീരും. അറുപത്തിമൂന്നുകാരിയായ ശശികല കൊവിഡ് ബാധിച്ച് നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പരപ്പന അഗ്രഹാര ജയിൽ അധികൃതർ രാവിലെ 10:30ന് ആശുപത്രിയിലെത്തി ജയിൽ മോചന ഉത്തരവ് ശശികലയ്ക്ക് കൈമാറുന്നതാണ്. രോഗമുക്തയായ ശേഷമായിരിക്കും ശശികല ചെന്നൈയിലേക്ക് മടങ്ങുന്നത്. ശിക്ഷ കാലാവധി തീരാനിരിക്കെ ഈ മാസം 20നാണ് ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്ക്കെതിരെ ഉണ്ടായിരുന്ന കേസ്. 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എൻ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും, കോടതി ശിക്ഷിക്കുന്നത്.