
ഗള്‍ഫില്‍ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ഖത്തറില്‍ രണ്ടു പേരും സൗദിയില്‍ ഒരാളുമാണ് മരണപ്പെട്ടത്. കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം (53), തൃശൂര്‍ കേച്ചേരി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ എന്നിവരാണ് ഖത്തറില്‍ മരണപ്പെട്ടത്. കൊല്ലം മുകുന്ദപുരം സ്വദേശി സുദര്ശനന് നാരായണന് സൗദി ദമാമില്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 233 ആയി ഉയർന്നിരിക്കുകയാണ്.