ചെങ്കോട്ടയിലെ അതിക്രമം; ദീപ് സിദ്ദുവിനും ഗുണ്ടാ നേതാവിനുമെതിരേ കേസെടുത്തു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അതിക്രമത്തില്‍ പഞ്ചാബി നടന് ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലാഖ സിദ്ദാന എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ദിപ് സിദ്ദുവിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ദിപ് സിദ്ദു ബിജെപി ഏജന്റാണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
അതേസമയം, ജനാധിപത്യത്തിന്റെ ഭാഗമായാണ് സമരം ചെയ്തതെന്നും ആരുടെയും ഏജന്റായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സിദ്ദു ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ദിപ് സിദ്ദുവും ലാഖ സിദ്ദാനയും നിലവില്‍ ഒളിവിലാണ്.