Latest NewsNews
അമിത രതിമൂര്‍ച്ഛ, യുവാവ് മരണപ്പെട്ടു

സെക്‌സിനിടയില്‍ അബോധാവസ്ഥയിലായ യുവാവ് മരണപ്പെട്ടു. ആഫ്രിക്കയിലെ മലാവിയിലുള്ള മുപ്പത്തിയാറുകാരനായ ചാള്‍സ് മജ്വ എന്ന യുവാവാണ് മരണപ്പെട്ടത്. സെക്‌സിനിടയില്‍ അമിത രതിമൂര്‍ച്ഛ അനുഭവപ്പെട്ട് മരണപ്പെടുകയായിരുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതമായ രതിമൂര്‍ച്ഛയാണ് മരണകാരണമെന്ന് പറയുന്നു.
.
ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായിട്ടായിരുന്നു ചാള്‍സ് സെക്‌സില്‍ ഏര്‍പ്പെട്ടത്. സെക്‌സിനിടയില്‍ യുവാവ് അബോധാവസ്ഥയിലായതായി സ്ത്രീ പറയുന്നു. തീവ്രമായ രതിമൂര്‍ച്ഛയെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടിയതാണ് മരണകാരണം.
അതേസമയം, യുവാവിന്റെ മരണത്തില്‍ സെക്‌സില്‍ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല. യുവാവിന്റെ മരണത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നാണ് വിലയിരുത്തല്‍.