Kerala NewsLatest News

അഖില്‍ ദിവസങ്ങളായി പതിനഞ്ചുകാരിയുടെ കട്ടിലിന്റെ അടിയില്‍, വീട്ടുകാര്‍ ഉറപ്പിച്ചിട്ടും പോക്‌സോ കേസില്‍ പ്രതിയായി യുവാവ്

കോട്ടയം: നാലു ദിവസം മുമ്പ് അഖിലിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പാലാ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ഇയാള്‍ എലിക്കുളം ഭാഗത്ത് രഹസ്യമായി താമസിക്കുന്നുണ്ടെന്ന് ഡിവൈ.എസ്.പി സാജു വര്‍ഗീസിന് രഹസ്യവിവരം ലഭിച്ചു. പിന്നീട് അഖിലിനെ കാണുന്നത് താന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയുടെ കട്ടിലിന്റെ അടിയില്‍ നിന്ന്.പതിനഞ്ചുകാരിയുടെ വീട്ടില്‍ ഒളിച്ച് താമസിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന 21 കാരനായ അഖില്‍ അങ്ങനെ അറസ്റ്റിലായി.

പാലാ പൂവരണി സ്വദേശി അഖില്‍ റെജിയാണ് പാലാ പൊലീസിന്റെ പിടിയിലായത്.് പാലാ സി.ഐ അനൂപ് ജോസിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഇയാളെ പൊക്കുകയായിരുന്നുപെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നുവത്രേ. വീട്ടുകാര്‍ക്കും അഖിലിനെകൊണ്ട് വിവാഹം കഴിപ്പിച്ച് അയയ്ക്കുവാന്‍ താത്പര്യമായിരുന്നു. പകല്‍ സമയത്ത് അഖില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചിരിക്കും. കഴിഞ്ഞ കുറേദിവസങ്ങളായി മാതാപിതാക്കളോട് സംസാരിച്ചശേഷം റോഡിലിറങ്ങുന്ന യുവാവ് സന്ധ്യകഴിയുമ്പോള്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറി ഒളിക്കും. ഇതായിരുന്നു പതിവ്.

പൊലീസിനെ കണ്ട അഖില്‍ പെണ്‍കുട്ടിയുടെ കട്ടിലിനടിയില്‍ കയറി ഒളിച്ചെങ്കിലും പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ ടെസ്റ്റ് നടത്തി. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ വ്യക്തമാക്കി.

പെണ്‍കുട്ടിയുമായി വിവാഹം കഴിപ്പിക്കാന്‍ ഉറപ്പിച്ചിരിക്കയാണെന്നും അതിനാല്‍ കേസ് വേണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ കേസ് എടുക്കാതിരിക്കാന്‍ പൊലീസിന് കഴിയുമായിരുന്നില്ല. പോക്സോ വകുപ്പുപ്രകാരം കേസ് എടുത്തശേഷം ഇന്ന് അഖിലിനെ പൊന്‍കുന്നം കോടതിയില്‍ ഹാജരാക്കും. കേസ് പൊന്‍കുന്നം പൊലീസിന് കൈമാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button