Kerala NewsLatest NewsNews

ചൂരിദാര്‍ വില്‍ക്കാനെത്തി, യുവതിക്ക് തുണിത്തരങ്ങള്‍ കാണിക്കവേ സ്വഭാവം മാറി; ഇതരസംസ്ഥന തൊഴിലാളി കെണിയില്‍

തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയില്‍. കോതമംഗലത്താണ് സംഭവം. കോതമംഗലം കോട്ടപ്പടി സ്വദേശിനിയായ യുവതിയെയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് ആണ് പിടിയിലായത്.

പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി ഒച്ച വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തര്‍പ്രദേശ് സ്വദേശി ഇന്‍ഷാദ് പിടിയിലായത്. കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കോട്ടപ്പടി എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

പ്രദേശത്തെ മറ്റ് വീടുകളിലും ഇയാള്‍ തുണിത്തരങ്ങള്‍ വില്‍ക്കാന്‍ എത്തിയിരുന്നതായി പൊലീസ് അറിയിച്ചു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button