CinemaKerala NewsLatest NewsNewsUncategorized

ആനപ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തികര്‍ണന്റെ വിയോഗം; സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജയറാം

മംഗലാംകുന്ന് കര്‍ണന്റെ വിയോഗം ആനപ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനാണ് കര്‍ണന്‍. സൂപ്പര്‍ താര പരിവേഷമുള്ള കര്‍ണന് സിനിമാ മേഖലകളിലും ആരാധകര്‍ ഏറെയാണ്. കര്‍ണനെ കുറിച്ചുള്ള നടന്‍ ജയറാമിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കര്‍ണനോട് എന്നും ആരാധനയാണെന്നും സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ജയറാം പറയുന്നു.

മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കര്‍ണന്‍ വിലസുമ്‌ബോഴായിരുന്നു ജയറാം ആനയെ സ്വന്തമാക്കാന്‍ ആശിച്ചത്. കര്‍ണന്‍ വിടപറയുന്നതില്‍ അങ്ങേയറ്റം വേദനയുണ്ട്. കുട്ടിക്കാലം തൊട്ടുള്ള അതിയായ മോഹത്തോടെയാണ് താന്‍ മനിശ്ശേരി ഹരിയോട് ആനയെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതെന്ന് ജയറാം പറയുന്നു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ജനുവരി ഒന്നിനായിരുന്നു അത്. ആനയെ വേണമെന്ന് പറഞ്ഞപ്പോള്‍ തമാശയാണോ എന്നായിരുന്നു ഹരിയേട്ടന്റെ ചോദ്യം. സിനിമാ തിരക്കുകള്‍ ഉണ്ടെങ്കിലും നോതക്കാമെന്നും മറുപടി നല്‍കി. ഹരിയേട്ടന്റെ കയ്യിലെ ആനകളില്‍ ഏതിനെ വേണമെങ്കിലും എടുത്തോളാന്‍ പറഞ്ഞു. കര്‍ണനെ തരുമോയെന്ന് ചോദിച്ചു. സമ്മതിച്ചപ്പോള്‍ അവന്റെ മനസറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനേയും കൂടെ കൂട്ടി.

ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വരുന്ന വഴിയാണ് സുന്ദരനായ മറ്റൊരു ആനയെ കാണുന്നത് മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണ് കര്‍ണനെ വിട്ട് മോഹനനെ വാങ്ങിക്കാന്‍ തീരുമാനിക്കുന്നതെന്ന് ജയറാം പറയുന്നു. വീണ്ടും കര്‍ണനെ സ്വന്തമാക്കാന്‍ സാഹചര്യങ്ങള്‍ ഒത്തുവന്നിട്ടും വേണ്ടെന്നു വച്ചതായും താരം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button