Latest NewsNationalNews

ഡല്‍ഹി സ്‌ഫോടനം,ഭയന്ന് വിറച്ച് അമിത് ഷാ; അതീവ ജാഗ്രതാ നിര്‍ദേശം

ഡല്‍ഹി:ഇന്നലെ രാജ്യതലസ്ഥാനത്ത് ഇസ്രായേല്‍ എംബസിക്ക് സമീപം ചെറിയ തോതിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം.ഇന്നലെ ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപമായിരുന്നു ചെറിയ തോതിലുള്ള സ്‌ഫോടനം ഉണ്ടായത്. ഇതേടുടര്‍ന്ന് സിഐഎസ്എഫ് രാജ്യത്തെ എല്ലാ എയര്‍പ്പോര്‍ട്ടിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പ്രധാന മേഖലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കര്‍ശന നിരീക്ഷണം തുടരുകയാണ്. മുംബൈയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിനും അതീവ സുരക്ഷ ഒരുക്കി.

സ്‌ഫോടനത്തില്‍ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം നിര്‍ത്തിയിട്ടുരുന്ന കാറുകളുടെ ചില്ല് തകര്‍ന്നതല്ലാതെ മറ്റ് നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബോംബ് സ്‌ഫോടനം വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഇസ്രായേലി വിദേശകാര്യ മന്ത്രാലയം നയതന്ത്ര വിദഗ്ധരോടും എംബസിയിലെ മറ്റ് ജീവനക്കാരോടും സുരിക്ഷതാരായി ഇരിക്കാന്‍ നിര്‍ദേശം നല്‍കി. അതേസമയം ഇത് തീവ്രവാദി ആക്രമണമായിട്ടാണ് ഇസ്രായേലി വൃത്തങ്ങള്‍ ഈ സ്‌ഫോടനത്തെ കാണുന്നത്. കൂടാതെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എശ് ജയശങ്കര്‍ ഇസ്രായേലി വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും സംഭവത്തെ തുടര്‍ന്ന് സംസാരിക്കുകയും ചെയ്തു. എംബസി ജീവനക്കാര്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് ജയ്ശങ്കര്‍ ഇസ്രായേലി വിദേശകാര്യ മന്ത്രിയെ അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ താന്‍ പശ്ചിമ ബംഗാളിലേക്ക് ഇന്ന് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. തുടര്‍ന്ന് സ്‌ഫോടനത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തു. സംഭവ സ്ഥലത്ത് വലിയ തോതിലുള്ള കേന്ദ്ര ഏജന്‍സി ടീമുകളാണ് നേരിട്ടെത്തി പരിശോധന നടത്തുന്നത്. ഇന്റലിജന്‍സ് ബ്യുറോ, ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും. ക്രൈം ബ്രാഞ്ചും സംഭവ സ്ഥലത്ത് ഉടനെത്തി അന്വേഷണം ആരംഭിച്ചു. പിന്നീട് ദേശീയ സുരക്ഷ ഏജന്‍സിയായ എന്‍ഐഎയും സംഭവ സ്ഥലത്തെത്തി സ്ഥിഗതികള്‍ പരിശോധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button