Kerala NewsLatest NewsNews

ചേച്ചി മരിച്ചപ്പോള്‍ അനിയനെ ആശുപത്രിയിലെത്തിച്ചു, മടങ്ങും വഴി ഓട്ടോ ഡ്രൈവര്‍ക്കും ദാരുണാന്ത്യം

കൊച്ചി: ആരെയും ഞെട്ടിക്കുന്ന രണ്ട് അപകട മരണങ്ങളാണ് ഇന്ന് കൊച്ചിയില്‍ ഉണ്ടായത്. മരട് ന്യൂക്ലിയസ് മാളിനു സമീപം കാര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി ജോമോളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗി(45)യെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കുന്നതിനു പോയ ഓട്ടോ ഡ്രൈവര്‍ മടങ്ങും വഴി മറ്റൊരു അപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടില്‍ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവര്‍. തൃശൂര്‍ സ്വദേശികളായ യുവാവും യുവതിയും കുണ്ടന്നൂരില്‍ നിന്നു തൃപ്പൂണിത്തുറയിലേയ്ക്കു പോകുന്ന വഴിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നു സംശയിക്കുന്നു. യുവതിയുടെ മൃതദേഹം മരടിലുള്ള സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഓട്ടോ ഡ്രൈവര്‍ സാന്‍ഗിയെ ആശുപത്രിയിലാക്കി തിരിച്ച് മടങ്ങുമ്പോള്‍ മരട് ജംക്ഷന്‍ കഴിഞ്ഞതിനു പിന്നാലെ ഒട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് മരിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരിച്ചിരുന്നു. അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതാണ് അപകടത്തിന് ഇടയാക്കിയത് എന്നു സംശയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button