Latest NewsNationalNews

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുള്ള സംഭവം,രാസവസ്തു തിരിച്ചറിഞ്ഞു

ഡല്‍ഹി : കഴിഞ്ഞ ദിവസം ഇന്ത്യയെ ഞെട്ടിച്ച സംഭവമായിരുന്നു രാജ്യ തലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനം. ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഉപയോഗിച്ച രാസവസ്തു തിരിച്ചറിഞ്ഞു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പി.ഇ.ടി.എന്‍ എന്ന രാസവസ്തുവാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍.

അല്‍ഖ്വയിദയുടെ ആക്രമണങ്ങളില്‍ ഈ രാസവസ്തുവിന്റെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഒന്‍പത് വാട്ടിന്റെ ഒരു ബാറ്ററിയും കണ്ടെത്തി.

സ്‌ഫോടനത്തില്‍ ഇറാന്റെ പങ്ക് സംശയിക്കുന്ന പ്രത്യേക അന്വേഷണസംഘം, ഒരുമാസത്തിനിടെ ഇന്ത്യയിലെത്തിയ മുഴുവന്‍ ഇറാന്‍ പൗരന്മാരുടെയും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതിനിടെ, പാരീസിലെ ഇസ്രയേല്‍ എംബസിക്ക് സമീപവും സ്‌ഫോടകവസ്തു കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button