CinemaLatest NewsNationalNews
കനിമൊഴിക്കെതിരെ പരാമര്‍ശം, ബിജെപി നേതാവിനെതിരെ ഖുഷ്ബു
തമിഴ് നാട് : ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ഡിഎംകെ നേതാവ് കനിമൊഴി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി നേതാവിനെ വിമര്‍ശിച്ചു നടിയും ബിജെപി അംഗവുമായ ഖുഷ്ബു. ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയംഗം വി ഗോപീകൃഷ്ണനെതിരെയാണു ഖുഷ്ബുവിന്റെ വിമര്‍ശനം.
സ്ത്രീകളെ അപകീര്‍ത്തപ്പെടുത്തുന്നതു രാഷ്ട്രീയത്തിനതീതമായി എതിര്‍ക്കപ്പെടണമെന്നു കനിമൊഴിയെ പിന്തുണച്ചുകൊണ്ട് ഖുഷ്ബു ട്വീറ്റ് ചെയ്തു. കനിമൊഴി ഒരു സ്ത്രീയും ഭാര്യയും മകളും പാര്‍ലമെന്റേറിയനുമാണ്. അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ. ഖുഷ്ബു ട്വീറ്ററില്‍ കുറിച്ചു.
തോന്നിയതു പോലെ ആളുകള്‍ക്കു കയറാന്‍ ക്ഷേത്രങ്ങള്‍ കനിമൊഴിയുടെ കിടപ്പുമുറി പോലെയാണോയെന്നായിരുന്നു ഗോപീകൃഷ്ണന്റെ വിവാദ പരാമര്‍ശം.