നാട്ടുകാരുടെ സ്വന്തം നന്മമരം ഇത്തവണ മത്സരത്തിനെത്തുമോ?…ഉത്തരമിതാ

കൊച്ചി: ജീവകാരുണ്യ പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മലപ്പുറം ജില്ലയിലെ തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെടി ജലീലിനെതിരെയാകും മല്‍സരിക്കുക എന്ന പ്രചാരണവുമുണ്ടായി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഫിറോസില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.തന്റെ സൗഹൃദവലയങ്ങളുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഒരു മുന്നണിയും ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചിരുന്നത്. ഇപ്പോള്‍ അദ്ദേഹം പുതിയ തീരുമാനം എടുത്തിരിക്കുന്നു.
തന്റെ സോഷ്യല്‍ മീഡിയയിലെയും മറ്റും സുഹൃത്തുക്കളുമായും വിദഗ്ധരുമായും ഫിറോസ് കുന്നംപറമ്പില്‍ സംസാരിച്ചു. വിഷയം ചര്‍ച്ച ചെയ്തു. മല്‍സര രംഗത്തേക്ക് ഇറങ്ങേണ്ടതില്ല എന്നാണ് അവരില്‍ വലിയൊരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടതത്രെ. അതുകണക്കിലെടുത്ത് മല്‍സരിക്കാനില്ലെന്ന് ഫിറോസ്. ഫേസ്ബുക്ക് ലൈവിലാണ് ഫിറോസ് കുന്നംപറമ്പില്‍ തന്റെ രാഷ്ട്രീയ നിലപാട് അറിയിച്ചത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഒരുപക്ഷേ മല്‍സരിച്ച് ജയിക്കുകയും എംഎല്‍എ ആവുകയും ചെയ്താല്‍ ഇപ്പോള്‍ ചെയ്യുന്ന പോലുള്ള സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തനം സാധ്യമായേക്കില്ല എന്നാണ് അദ്ദേഹത്തിന് ഉപദേശം ലഭിച്ചത്
ഫേസ്ബുക്ക് ലൈവിലാണ് ഫിറോസ് കുന്നംപറമ്പില്‍ തന്റെ രാഷ്ട്രീയ നിലപാട് അറിയിച്ചത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഒരുപക്ഷേ മല്‍സരിച്ച് ജയിക്കുകയും എംഎല്‍എ ആവുകയും ചെയ്താല്‍ ഇപ്പോള്‍ ചെയ്യുന്ന പോലുള്ള സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തനം സാധ്യമായേക്കില്ല എന്നാണ് അദ്ദേഹത്തിന് ഉപദേശം ലഭിച്ചത്.