കേരളത്തിന് വാരിക്കോരി കൊടുത്ത് കേന്ദ്ര ബജറ്റ്

2021 -2022 ബജറ്റ് അവതരണം ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ തുടരുന്നു .കൊവിഡിനെതിരെ രാജ്യം നടത്തിയത് അസാധാരണ പോരാട്ടമെന്ന് ധനമന്ത്രി . നിലവില്‍ ലോകത്തെ ഏറ്റവും താഴ്ന്ന കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്ത് ലക്ഷത്തില്‍ 112 പേര്‍ എന്നതാണ് മരണനിരക്ക് .മന്ത്രി പറഞ്ഞു .
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപനം. കേരളത്തിനും, ബംഗാളിനും, അസമിനും പ്രഖ്യാപനം. ദേശീയപാത വികസനത്തിന് കേരളത്തിന് 65000 കോടി. 1100 കിലോമീറ്റര്‍ ദേശീയപാത പദ്ധതിക്കായി കേരളത്തിന് അനുവദിച്ചത് 65000 കോടി രൂപ . തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു
പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ.
കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ കേന്ദ്രവിഹിതം അനുവദിച്ചു.ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടം (180 കിലോമീറ്റര്‍ ദൂരം) 63246 കോടി
ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റര്‍ വികസനത്തിനായി 40,700 കോടി
നാഗ്പൂര്‍ മെട്രോയ്ക്ക് 5900 കോടി