DeathGulfLatest NewsNews

കൊവിഡ് ബാധിച്ച് റിയാദിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു.

കൊവിഡ് 19 വൈറസ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി മരിച്ചു.
കൊല്ലം നിലമേൽ വളയിടം സ്വദേശി ജാസ്മിൻ മൻസിലിൽ മുഹമ്മദ് റഷീദ് (55) ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്.
റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ 20 വർഷമായി ഡ്രൈവറായിരുന്നു.സൗദിയിൽ 30 വർഷമായി പ്രവാസിയാണ്. അസുഖ ബാധയെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ലൈല ബീവി. മക്കൾ: ജാസ്മിൻ, ജസ്ന.


തൃശ്ശൂർ കേച്ചേരി സ്വദേശി അബ്ദുൾ ജബ്ബാർ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം, കൊല്ലം ചവറ മുകുന്ദപുരം സ്വദേശി സുദർശൻ നാരായണൻ എന്നിവർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഖത്തറിൽ ചൊവ്വാഴ്ച മാത്രം രണ്ട് മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊയിലാണ്ടി സ്വദേശി രഹ്ന ഹാഷിം ദോഹയില്‍ വച്ചാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തൃശ്ശൂർ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാർ ഖത്തറിലാണ് മരിച്ചത്. ചവറ സ്വദേശി സുദർശൻ നാരായണൻ ദമാമിലെ സെൻട്രൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button