Kerala NewsLatest NewsNews

പഠിക്കാത്തതിന് ഏഴു വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് പിതാവ്

പത്തനംതിട്ട: മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു ദാരുണ സംഭവം കൂടി. പഠിക്കാത്തതിന്റെ പേരില്‍ അടൂരില്‍ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പിതാവ് ചട്ടുകംവെച്ച് പൊള്ളിച്ചു. മദ്യലഹരിയിലായിരുന്നു ഇയാള്‍ മകനോട് ക്രൂരത കാട്ടിയത്. സംഭവത്തില്‍ പള്ളിക്കല്‍ കൊച്ചുതുണ്ടില്‍ ശ്രീകുമാറിനെ ആണ് അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അച്ഛന്റെ ക്രൂരതയ്ക്കിരയായത്. മകനോട് പാഠഭാഗങ്ങള്‍ പഠിക്കാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ പുറത്തേക്ക് പോയത്. വൈകിട്ട് തിരിച്ച് വന്ന ശ്രീകുമാര്‍ മകനോട് പഠിച്ച് കഴിഞ്ഞോ എന്ന് അന്വേഷിച്ചു. പഠിച്ചില്ലെന്ന് മകന്‍ മറുപടി പറഞ്ഞതോടെ പ്രകോപിതനായ അച്ഛന്‍ ചട്ടുകം പൊള്ളിച്ച് മകന്റെ വയറിലും കാല്‍പാദങ്ങളിലും പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം.

കുട്ടിയുടെ ശരീരത്തിന്റെറെ വിവിധ ഭാഗങ്ങളില്‍ പൊള്ളലുണ്ട്. മദ്യലഹരിയില്‍ എത്തിയാണ് കുട്ടിയുടെ അച്ഛന്‍ ക്രൂര പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ വിവരം അയല്‍വാസികളോട് പറയുകയും തുടര്‍ന്ന് പഞ്ചായത്തംഗം വഴി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ മുമ്ബും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയെ അടൂര്‍ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button