കേന്ദ്രസംഘം കേരളത്തിലേക്ക് ,രാജ്യത്തെ 43 ശതമാനം കോവിഡ് കേസുകളും കേരളത്തില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായത് കേരളത്തിലെ പ്രതിരോധ നടപടികളില്‍ പാളിച്ചയുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്. കേരളത്തിനോടൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുന്നുണ്ട്.
രാജ്യത്തെ കോവിഡ് രോഗികളില്‍ 43 ശതമാനവും കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയും. ലോക്ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്നാണ് ആരേഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. തദ്ദേസ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ രേഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചതെന്നാണ് കണക്കുകൂട്ടല്‍. നേരത്തെ രണ്ടു തവണ കേന്ദ്ര സംഘം കേരളത്തില്‍ രേഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്.
ആരോഗ്യ മന്ത്രാലായത്തിന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡല്‍ഹി ലേഡി ഹാര്‍ഡിംഗം ആശുപത്രിയിലെ വിദഗ്ധരും കേന്ദ്ര സംഘത്തിലുണ്ടാകും. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തും. നേരത്തെ രോഗവ്യാപനത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മഹാരാഷ്ട്ര ആക്ടീവ് കേസുകളില്‍ ഇപ്പോള്‍ കേരളത്തിന് പിന്നിലാണ്. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരേഗ്യമന്ത്രാലയത്തിന്റെ കണക്കു കൂട്ടല്‍.