GulfNationalUncategorized

ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ദുബായിലെത്തി: സന്തോഷമറിയിച്ച് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് വീണ്ടും കടന്ന ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കൊറോണ വാക്‌സിന്‍ എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോയിൽ വാക്‌സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ‘ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം’ ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.

ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇത് എന്ന യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ പ്രതികരിച്ചു. ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മിത കൊറോണ വാക്‌സിന്‍ എത്തിച്ചിരുന്നു. അസ്ട്രാസെനക കോവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ ദുബായില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിനിമാ തീയറ്റര്‍, ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ എന്നിവയ്ക്ക് ആകെ ശേഷിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗ് മാളുകളില്‍ അകെ ശേഷിയുടെ എഴുപത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണ ശാലകള്‍ തുറക്കാന്‍ പാടില്ല എന്നിവയാണ് പുതിയ നിയന്ത്രണങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button