Latest NewsNationalNewsSports

‘മറ്റൊരു രാജ്യത്തെ പൗര’ എന്തിനാണ് ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടുന്നത്; രിഹാനയെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം ഓജ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച പ്രമുഖ പോപ് ഗായിക രിഹാനയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്? താരം പ്രഗ്യാന്‍ ഓജ. ‘കര്‍ഷക സമരം’ എന്ന ഹാഷ്ടാഗോടെ എന്തുകൊണ്ട്ഇവരെ കുറിച്ച് ലോകം സംസാരിക്കുന്നില്ലെന്ന രിഹാനയുടെ ട്വീറ്റിനെതിരെയാണ് ഓജയുടെ വിമര്‍ശനം .

‘മറ്റൊരു രാജ്യത്തെ പൗര’ എന്തിനാണ് ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്നതെന്നായിരുന്നു ഓജയുടെ ചോദ്യം. ഞങ്ങളുടെ രാജ്യം സ്വന്തം കര്‍ഷകരെ കുറിച്ച് അഭിമാനം കൊള്ളുന്നു.അവര്‍ എത്ര പ്രാമുഖ്യമുള്ളവരെന്നും രാജ്യത്തിനറിയാം. ‘ഈ വിഷയത്തില്‍ പുറത്തുനിന്നുള്ളവര്‍ എന്തിനാണ് മൂക്കു ചൊറിയുന്നതെന്നായിരുന്നു ഓജയുടെ ട്വീറ്റ്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായാണ് പ്രശസ്ത പോപ് ഗായിക റിഹാന എത്തിയത്. ഒരു ദേശീയമാധ്യമത്തിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് റിഹാന ട്വീറ്റ് ചെയ്തത്. എന്തുകൊണ്ട് ഇതേക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് അവര്‍ ചോദിച്ചു. ഇന്ത്യയില്‍ നിന്നുള്ളളരടക്കം നിരവധിപേര്‍ റിഹാനയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്യുന്നുണ്ട്.

എന്നാല്‍ റിഹാനയുടെ ട്വീറ്റില്‍ ‘വിഡ്ഢി’ എന്ന പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടും രംഗത്തെത്തി. ”ആരും പ്രതികരിക്കുന്നില്ല, കാരണം അവര്‍ കര്‍ഷകരല്ല. ഇന്ത്യെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളാണവര്‍. അങ്ങനെ സംഭവിച്ചാല്‍ ചൈന ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ഇതൊരു ചൈനീസ് കോളനി ആവുകയും ചെയ്യും. നിങ്ങളെപ്പോലെ ഞങ്ങളുടെ രാജ്യം വില്‍പനയ്ക്കു വെയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല”, കങ്കണ ട്വീറ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button