വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി രഞ്ജിനി ഹരിദാസ്, അടിപൊളി ആയിട്ടുണ്ടെന്ന് ആരാധകര്‍

തന്റെ സ്വതസിദ്ധ അവതരണ ശൈലി കൊണ്ടും, ഇടവിടാതെയുള്ള സംസാരം കൊണ്ടും ശ്രദ്ധേയമായ അവതാരികയാണ് രഞ്ജിനി ഹരിദാസ്.അഭിപ്രായങ്ങള്‍ ഏത് വേദിയിലും മുഖം നോക്കാതെ തുറന്നു പറഞ്ഞു കൊണ്ട് ഒരുപാട് പ്രാവശ്യം വിവാദങ്ങളിലും താരത്തിന്റെ പേര് പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവം ആണ് താരം. താരം ഇടക്കിടക്ക് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.
താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘Ltos in the garden of eden’ എന്ന തലക്കെട്ടോടെ വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെയുള്ള ഫോട്ടോയാണ് ഇന്‍സ്റ്റയിലൂടെ ആരാധകര്‍ക്ക് വേണ്ടി പങ്കു വച്ചിട്ടുള്ളത്.2000 ലെ മിസ് കേരള ഫെമിന അവാര്‍ഡ് ജേതാവ് കൂടിയാണ് താരം. നടിയായും അവതാരകയായും ഗായികയായും രഞ്ജിനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും അവതാരകയായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒരുപാട് ടിവി ഷോകളില്‍ അവതാരകയായും താരം ജന ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിലെ ഒരു മത്സരാര്‍ത്ഥിയും കൂടിയായിരുന്നു താരം. ഇപ്പോള്‍ ഫ്‌ലവര്‍സ് ടിവി ടെലികാസ്‌റ് ചെയ്യുന്ന ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടി ഹോസ്റ്റ് ചെയ്യുന്നത് രഞ്ജിനിയാണ്. രഞ്ജിനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചൈനാ ടൗണ്‍ എന്ന സിനിമയിലും, തല്‍സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയിലും ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. എന്‍ട്രി എന്ന സിനിമയില്‍ പോലീസ് വേഷത്തിലാണ് താരം ആദ്യമായി പ്രധാന വേഷത്തില്‍ എത്തുന്നത്.