CinemaLatest NewsNationalNewsUncategorized
വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു

ന്യു ഡെൽഹി: വിദ്വേഷ പ്രചരണതത്തിനെതിന്റെ പേരിൽ നടി കങ്കണ റണൗട്ടിന്റെ ചില ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ നടിയുടെ രണ്ട് ട്വീറ്റുകളാണ് ട്വിറ്റർ നീക്കം ചെയ്തിട്ടുള്ളത്.
തങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളിൽ നടപടി സ്വീകരിച്ചുവെന്ന് ട്വിറ്റർ വിശദീകരണം നൽകി. ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച പോപ് താരം റിഹാനയെ കഴിഞ്ഞ ദിവസങ്ങളിൽ കങ്കണ കടന്നാക്രമിച്ചിരുന്നു.
കർഷക പ്രതിഷേധക്കാരെ ഭീകരവാദികളെന്നും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ കങ്കണ റിഹാനയെ വിഡ്ഢിയെന്നാണ് അഭിസംബോധന ചെയ്തത്.